Sunday, 7 August 2011

ഇവിടെ തോല്കുന്നത് ഇസ്ലാം (Trailor) - 2/2

1 comment:

  1. അസ്സലാമു അലൈകും
    ശ്രീ നസിഹ് അല്‍ ഉമ്മഹ് താങ്കളുടെ ഈ വീഡിയോയുടെ പിറകിലുള്ള പ്രവര്‍ത്തനത്തിലുള്ള ഉദ്ദ്യേശ ശുദ്ധിയെ അഭിനന്ദിക്കാതെ വയ്യ. പക്ഷെ എനിക്കീ വീഡിയോയില്‍ തോന്നിയ ചില പിഴവുകള്‍ ചൂണ്ടി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    * ഈ വീഡിയോയുടെ തലക്കെട്ട്‌ വലിയ ഒരു ആശയ കുഴപ്പാമാണ് ഉണ്ടാക്കുന്നത്‌. ഇസ്ലാം പ്രപഞ്ച സൃഷ്ട്ടാവിന്റെ ദീനാണ്. മനുഷ്യ വര്‍ഖത്തിനു നേര്‍വഴി കാണിക്കാന്‍ പല പ്രവാചകര്‍ വഴി മനുഷ്യ വംശത്തിലേക്ക് ദൈവം ഇറക്കി തന്ന ജീവിത ചട്ടക്കൂട്. ആ ചട്ടക്കൂടിന് പോറല്‍ ഏല്‍പ്പിക്കാന്‍ മനുഷ്യനല്ല ഒരു സൃഷ്ട്ടികള്‍ക്കും കഴിയില്ല. പക്ഷെ താങ്കള്‍ വീഡിയോയില്‍ ഉടനീളം സൂചിപ്പിച്ചത് പോലെ പല സംകടനകള്‍ തമ്മിലുള്ള വാക്കേറ്റങ്ങളും വാത പ്രതി വാതങ്ങളും മുസ്ലിങ്ങളുടെ ഇടയില്‍ അപകര്‍ഷതാ ബോധവും അമുസ്ലിങ്ങളുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുന്ടെന്നത് സത്യമാണ്. അറിവും വിവരവു മുള്ള നേതാക്കരില്‍ പലരും അല്ലാഹുവിനെയും ഇസ്ലാമിനെയും മറന്നു ഇവരുടെ സംകടനാ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നതും പോരാടുന്നതും. ഈ പോര്‍വിളികളും തെറിവിളികളും ഇസ്ലാമിനെ തെല്ലും ബാധിക്കില്ല . അത് ലോക സൃഷ്ട്ടവിന്റെ മതമാണ്‌ അതിനെ സംരക്ഷിക്കാന്‍ അവനറിയാം. ഇവിടെയെല്ലാം തോല്‍ക്കുന്നത് മുസ്ലിങ്ങളാണ് അല്ലാഹുവിന്റെ കാരുണ്യം മാത്രം ആഗ്രഹിക്കുന്ന പാവം മനുഷ്യര്‍. അറിവില്ലായ്മ എന്ന പഴുതില്‍ വാശിയും പകയും കുത്തി നിറച്ചു പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ചില നേതാക്കന്‍ മാരാണ് ഇതിന്റെ പിറകില്‍ . അവര്‍ക്ക് സങ്കടനാ വളര്‍ച്ചയാണ് ലക്‌ഷ്യം.മതത്തെ അറിയുന്ന മനുഷ്യരെ അല്ല. പിന്നെ വഴി പിഴച്ചു പോകുന്ന ജനതയെ നേര്‍ വഴിക്ക് നയിക്കാന്‍ വാത പ്രതി വാതങ്ങളും നിരന്തര മായ ഇടപെടലുകളും ആവശ്യമാണ്‌. ഇവിടെയെല്ലാം പ്രശ്നം ലകഷ്യം മാത്രമാണ്. സങ്കടനയില്‍ ആളെക്കൂട്ടുന്നതിലുപരി ഇസ്ലാമിനെ കുറിച്ചുള്ള അറിവുകള്‍ നല്‍കിയും തെറ്റിദ്ധാരണകളെ മാറ്റിയും ജനങ്ങളെ നേര്‍ വഴിക്ക് ശ്രമിക്കാന്‍ എന്ന് നേതാക്കള്‍ ശ്രമിക്കുന്നുവോ അന്ന് വരേയ്ക്കും നാമിത് കണ്ടു കൊണ്ടിരിക്കേണ്ടി വരും.
    മഹര്‍ സലാമ

    ReplyDelete